
കൊച്ചി: പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയിൽ മുൻ യുഡിഎഫ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു.
പ്രാഥമികമായ അന്വേഷണം തുടങ്ങിയതായും എൻഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ ഉടൻ തന്നെ റിപ്പോർട്ട് നൽകാനും ഹൈക്കോടതി ഇഡിയ്ക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
അതേസമയം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിൽ ക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. വിജിലൻസിനോടാണ് കോടതി റിപ്പോർട്ട് തേടിയത്.
ചന്ദ്രികയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഇബ്രാഹിം കുഞ്ഞ്. നോട്ട് നിരോധനം വന്നതിന് പിന്നാലെ ചന്ദ്രിക പത്രത്തിന്‍റെ ബാങ്ക് അക്കൗണ്ടുകളിലായി 10 കോടി രൂപ നിക്ഷേപിച്ചതുമായി ബന്ധപട്ടാണ് കേസ്. ഈ പണം പാലാരിവട്ടം അഴിമതി വഴി ലഭിച്ച കോഴപ്പണം ആണെന്നാണ് ആരോപണം.
Content highlights: Rs 10 crore money laundered; Enforcement case against former UDF minister Ibrahim Kunju