
പാനൂർ: ലൈംഗികമായി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവിനെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. അധ്യാപകൻ കൂടിയായ ഇയാൾക്ക് എതിരെ പാനൂർ പൊലീസാണ് കേസെടുത്തത്.
കുറുങ്ങാട്ട് കുനിയിൽ പത്മരാജ 45നെതിരെയാണ് പോലീസ് കേസെടുത്തത്. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ പ്രസിഡന്റും. അധ്യാപകരുടെ സംഘടനയായ എൻടിയുവിന്റെ നേതാവുമകൂടിയാണ് ഇയാൾ
കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ തലശേരി ഡിവൈഎസ്‌പിയുടെ നിർദേശത്തെ തുടർന്ന് പാനൂർ സിഐ. ശ്രീജിത്താണ് കേസെടുത്തത്. പാനൂർ പൊലീസും ചൈൽഡ്ലൈൻ പ്രവർത്തകരും കുട്ടിയുടെ മൊഴിയെടുത്തു. പ്രതിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയതായും ഉടൻ അറസ്റ്റിലാകുമെന്നും സിഐ ശ്രീജിത്ത് വ്യക്തമാക്കി.
സ്കൂളിൽ വച്ച് കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയെ പിന്നീട് 3 തവണ ഇയാള് പീഡിപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. നടന്ന സംഭവം പുറത്തായാൽ കുട്ടിയെ കൊന്നുകളയുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. വിദ്യാർഥിനിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് ബന്ധുക്കൾ ചോദിച്ചപ്പോഴാണ് സംഭവം വീട്ടുകാർ അറിയുന്നത്.
Content highlighta: BJP, leader absconding