
എടപ്പാൾ: സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രമുഖ അധ്യാപകൻ അയിലക്കാട് തോട്ടത്തിൽ
രാജൻ (രാജൻ മാസ്റ്റർ – 67) അന്തരിച്ചു.
എടപ്പാൾ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപകനാണ്.
എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം, തിരുനാവായ, തിരൂർ എന്നിവിടങ്ങളിലെ വിവിധ പാരലൽ കോളേജുകളിൽ ദീർഘകാലം അധ്യാപകനായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഷൊർണൂർ ശാന്തി തീരത്ത്.
ഭാര്യ : സത്യവതി.
മക്കൾ : രതീഷ് (മലയാള മനോരമ, മലപ്പുറം) സജീഷ്.
മരുമക്കൾ: സുനിത, ഹരിത.
സഹോദരന്മാർ: രാധാകൃഷ്ണൻ മാസ്റ്റർ, മുകുന്ദൻ (ഇരുവരും കോലൊളമ്പ്)