
തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ചതോടെ കേരളം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ട്വീറ്റുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രസംഗവും, മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനവും താരതമ്യം ചെയ്താണ് പിണറായി വിജയനെ ട്വിറ്റർ യൂസേഴ്സ് വാനോളം പുകഴ്ത്തുന്നത്.
പിണറായി വിജയൻ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് പോലും ട്വിറ്ററിലൂടെ ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നടത്തുന്ന ശ്രമങ്ങളെ അടക്കം മാതൃകയാക്കണമെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ൺമാസം സൗജന്യമായി അരിയും, വായ്പാ സഹായങ്ങളും, നികുതി ഇളവും, പ്രഖ്യാപിച്ചു. അതേസമയം മോദി 14 മണിക്കൂര്‍ ജനതാകര്‍ഫ്യൂവും 5 മിനുട്ട് കയ്യടിയും പ്രഖ്യാപിച്ചു എന്നാണ് ഒരാളുടെ ട്വീറ്റ്. കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്ക് പിണറായി വിജയനെ പോലൊരു നേതാവിനെ ആവശ്യമുണ്ട് എന്നും സിയാദ് എന്നൊരു വ്യക്തി ട്വീറ്റ് ചെയ്തിട്ടുണ്ട്.
കേരളത്തില്‍നിന്ന് പ്രധാനമന്ത്രി പഠിക്കണമെന്നും ഈ
രീതികള്‍ രാജ്യത്തിന് മുഴുവൻ ആവശ്യമാണെന്നും ട്വീറ്റുകളിൽ കൂടി ആളുകൾ വ്യക്തമാക്കി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലുള്ള ഒരു നേതാവിനെയാണ് ഇന്ത്യക്ക് ആവശ്യമെന്നും നിരവധി ആളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
Content highlights: Pinarayi Vijayan, Twitter twit’s