
തിരുവനന്തപുരം: കൊറോണ കാരണം ഉണ്ടായ പ്രതിസന്ധിയെ മറികടക്കാനായി 20000 കോടി രൂപയൂടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച എൽഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് നടന്‍ നിവിന്‍ പോളിയും. മുൻപ് മോഹൻ ലാലും സർക്കാരിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിവിനും രംഗത്ത് എത്തിയത്.
സര്‍ക്കാര്‍ നടത്തിയത് കാലമാവശ്യപ്പെടുന്ന പ്രവര്‍ത്തമാണെന്നും. ഈ സര്‍ക്കാരില്‍ ഞാ അഭിമാനിക്കുന്നു എന്നുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് നിവിൻ പ്രതികരിച്ചത്.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ 20000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. 2000 കോടി രൂപയുടെ വായ്പ കുടുംബശ്രീ വഴി ലഭ്യമാക്കും. ഏപ്രില്‍ മാസത്തേ അടക്കം 2 മാസത്തെ പെന്‍ഷനുകള്‍ ഈ മാസം നൽകും. പെന്‍ഷന്‍ ലഭിക്കാത്ത അർഹരായ എല്ലാ പാവപെട്ടർക്കും 1000 രൂപ ധനസഹായം നൽകും. ഒരു മാസത്തേക്ക് എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകും എന്നതടക്കമുള്ള നിരവധി കാര്യങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Content highlights: Malayalam actor nivin Pauly