
തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേർക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി. വാർത്താസമ്മേളനത്തിലാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. കൊറോണ സ്ഥിരീകരിച്ചവരിൽ ആറുപേർ കാസർകോടുകാരും, അഞ്ചുപേർ വിദേശികളും, ഒരാൾ പാലക്കാട് കാരനുമാണ്. ഇതോടെ കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയിമാറി. നിലവിൽ 37 പേരാണ് ചികിത്സയിൽ കഴിയുന്നത്.
കേരളത്തിൽ നിലവിൽ 44,390 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ
വീടുകളിൽ കഴിയുന്നത് 44,165 പേരാണ്. 225 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്ന് 56 പേരെ ആശുപത്രിയിലും 13,632 പേരെ വീട്ടിലു. നിരീക്ഷണത്തിലാക്കി.
അതേസമയം കാസർകോട് കോവിഡ് സ്ഥിരീകരിച്ച 2പേര് രോഗിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ടുപേർ വിദേശത്തുനിന്നും വന്നവരാണ്. രണ്ടുപേരുടെ വിശദാംശങ്ങൾ ലഭ്യമല്ല. എറണാകുളം ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച 5 പേരും ബ്രിട്ടീഷ് പൗരൻമാരാണ്. രോഗം സ്ഥിരീകരിച്ച പാലക്കാടുകാരൻ യുകെയിൽ നിന്ന്വന്നതാണ്.
Content highlights: Today 12 coronavirus cases’s reported in kerala