
കാസർകോട്: കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കർശന നിയന്ത്രണവുമായി കാസർകോട് ജില്ലഭരണകൂടം. രാവിലെ ടൗണിൽ തുറന്നകടകളെല്ലാം ജില്ലകളക്ടർ നേരിട്ടെത്തി അടപ്പിച്ചു. സംസ്ഥാന സർക്കാർ കേരള പൊലീസിന്റെ സഹായത്തോടെ കർശന നടപടിയിലേക്ക് കടന്നിരിക്കുകയാണ്.
കാസർഗോഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6 ആയി. രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയായി സമ്പർക്കത്തിലേർപ്പെട്ട 6 പേർക്കാണ് പുതുതായി കാസർഗോട്ട് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുക്കളായ 2സ്ത്രീകളെയും രണ്ട് വയസുള്ള കുട്ടിയെയും പരിയാരാത്തെ മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
അതേസമയം കാസർഗോട് ജില്ലയിലെ സർക്കാർ ഓഫിസും മറ്റുപൊതു സ്ഥാപനങ്ങളും വരുന്ന ഒരാഴ്ച അടച്ചിടും. അവശ്യ സർവീസുകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ 5 മണി വരെ കടകൾ പ്രവർത്തിക്കും. നിയന്ത്രണം ലംഘിച്ചാൽ കടുത്ത നിയമനടപടിയുണ്ടാകും
Content highlights: Coronavirus Kasaragod, All shop closed, open 5am to 6pm