
കൊടുങ്ങല്ലൂര്‍: ആരോഗ്യ വകുപ്പും സർക്കാരും നല്‍കുന്ന കൊറോണ നിയന്ത്രണങ്ങളില്‍ നിർദേശങ്ങൾ ലംഘിച്ച് കൊടുങ്ങല്ലൂരിലെ ശ്രീകുരുംബക്കാവില്‍ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് ആയിരത്തഞ്ഞൂറ് പേരെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് കൊറോണ ഭീഷണിയെത്തുടര്‍ന്ന് കൊടുങ്ങല്ലൂരഭരണി ചടങ്ങുകളിൽ മാത്രം തുറക്കണമെന്നും ജനങ്ങള്‍ തിങ്ങി നിറയുന്ന അവസ്ഥ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പും ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ടിരുന്നു ഇത് വകവയ്ക്കാതെയാണ് പരിപാടി നടന്നത്.
വെള്ളിയാഴ്ച രാവിലെയോടെ ആണ് ആളുകള്‍ പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. പരിപാടിയുടെ വീഡിയോ അടക്കമുള്ള റിപ്പോര്‍ട്ട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.
പരിപാടിയിൽ പങ്കെടുത്ത പലരും മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നില്ല. ആളുകള്‍ സംഘംചേര്‍ന്നാണ് ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയത്. കടുത്ത നിയന്ത്രണം പാലിക്കണമെന്ന് സര്‍ക്കാരും ആരോഗ്യ വകുപ്പും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിന്റെ ഇടയിലാണ് പുല്ലുവില പോലും നൽകാതെ ജനങ്ങളുടെ ഇത്തരം ഒത്തുകൂടൽ.
Photo courtesy1 : Mathru bhumi
Content highlights: Sree kurumba Temple, festival