
കാസര്‍കോട്: ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച രോഗി ശരിയായ വിവരങ്ങള്‍ നൽകുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍. സന്ദര്‍ശനവിവരം തരുന്നില്ലെന്നും. രോഗി തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്നും ഇയാള് പോയ റൂട്ടുമാപ്പ് തയ്യാറാക്കാന്‍ ഇതുകാരണം കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗി ശരിയായ വിവരങ്ങൾ തരാത്തത് ജില്ലയിലെ സാഹചര്യം വളരെ ഗുരുതരമാക്കുംമെന്നാണ് റിപ്പോർട്ട്. രോഗി സാഹചര്യത്തിന്‍റെ ഗൌരവം മനസ്സിലാക്കുന്നില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
കാസർകോട് സർക്കാരിന്റെ നിർദേശം മറികടന്ന് രാവിലെ തുറന്ന കടകൾ കളക്ടർ നേരിട്ടെത്തി അടപ്പിച്ചു. കടൾ രാവിലെ 11 മുതൽ വെെകിട്ട് 5 വരെ മാത്രമേ തുറക്കാനാകു. രണ്ടാഴ്ച ക്ലബ്ബുകളും തീയേറ്ററുകളും അടച്ചിടാനാണ് സർക്കാരിന്റെ നിർദേശം.
Content highlights: Coronavirus, kasargod