
പൊന്നാനി: പൊന്നാനി നഗരസഭയിലെ 49- വാർഡിലെ കൗൺസിലർ എ കെ ജബ്ബാർ സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ്. വാർഡിലെ മുഴുവൻ വീടുകളിലേക്കും കൊറോണ ഭീതിയകറ്റാൻ ഹാൻഡ് വാഷ്-മാസ്ക്ക് കിറ്റുകളാണ് സി പി ഐ നേതാവായ ഈ കൗൺസിലർ നൽകിയത്.
കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗ നിർദേശങ്ങളും നൽകുന്നുണ്ട് ഈ കൗൺസിലർ. കേരളത്തിൽ ആദ്യമായാണ് ഒരു വാർഡിലെ എല്ലാ വീടുകളിലും ഇത്തരത്തിലുള്ള കിറ്റുകൾ നൽകി തുടക്കം കുറിച്ചത്.
ഇത്തരത്തിലുള്ള മാതൃകാപരമായ കാര്യങ്ങൾ മറ്റുള്ള ജന പ്രതിനിധികൾ ഏറ്റെടുക്കേണ്ട ആവശ്യകത ഏറിവരുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. പരിപാടിയിൽ നിസാഫ്, മാജിദ്, അബ്ദുള്ള കുട്ടി, കുരിക്കൾ ഹസൈനാർ, എസ്. മുസ്തഫ, ഹൈദ്രോസ് കുട്ടി എന്നിവർ നേതൃത്വം നല്‍കി
Content highlights: free hand wash and mask,