
കൊച്ചി: പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഫ്രഞ്ച് സ്വദേശിയായ യുവതിയെയും കുട്ടിയേയും സഹായിച്ച കളമശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസർ രഘുവിന് കേരള പൊലീസിന്റെ അനുമോദനം. കേരള പൊലീസ് ചീഫീനുവേണ്ടി ഐ.ജി വിജയ് സാക്കറെയാണ് പ്രശസ്തിപത്രവും അയ്യായിരം രൂപയുടെ ക്വാഷ് റിവാർഡും രഘുവിന് നൽകിയത്.
രഘുവിന്റെ മാത്രുകയേയും സംസ്ഥാന പോലീസിനേയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ഡോ.ശശിതരൂർ ട്വിറ്റ് ചെയ്തിരുന്നു. കൂടാതെ ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ സംസ്ഥാനത പോലീസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദേശികളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
Content highlights: Kerala police help French women an children