
പത്തനംതിട്ട: നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ അത്യാവശ്യ കാര്യങ്ങൾക്കു പുറത്തിറങ്ങിയ യാത്രക്കാരെ തടഞ്ഞ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
വീഡിയോ ചിത്രീകരിച്ച പ്രകാശിനെതിരെയാണ് കേസ് എടുത്തുതെന്ന് ദേശാഭിമാനി പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാവിലെ ഒമ്പത് മണിയോടെ സെന്‍ട്രല്‍ജങ്ഷന്‍ വഴി അത്യാവശ്യ കാര്യങ്ങള്‍ക്കായി പോയ വഴിയാത്രക്കാരെയാണ് ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ ഇയാള്‍ തടഞ്ഞുനിര്‍ത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവില്‍ എന്താണ് പങ്കെടുക്കാത്തതെന്ന് ചോദിച്ച് ഇദ്ദേഹം ആളുകളോട് ദേഷ്യം പ്രകടിപ്പിച്ചതായും യാത്രക്കാർ വ്യക്തമാക്കി.
അതേസമയം പത്തനംതിട്ടമീഡിയ എന്ന ഫേസ്ബുക്ക് ലൈവുകളിലും, വാര്‍ത്തകൾക്കും പത്തനംതിട്ട പ്രസ്‌ക്ലബ്ബുമായോ പത്രപ്രവര്‍ത്തക യൂണിയനുമായോ ബന്ധവുമില്ലെന്ന് പ്രസ്ക്ലബ് അറിയിച്ചു. സ്വയം മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് വഴി തടഞ്ഞ ഇയാൾ പടച്ചുവിടുന്ന വാര്‍ത്തകള്‍ക്കോ സദാചാര പൊലീസിങിനോ മാധ്യമ സമൂഹത്തിന് ഉത്തരവാദിത്വം ഇല്ലെന്നും. ഇയാള്‍ക്കെതിരെ പത്തനംതിട്ട പ്രസ്‌ക്ലബ്ബ് എസ്‌പിക്കും കലക്‌ടർക്കും പരാതിയും നല്‍കിയതായും അധികൃതർ അറിയിച്ചു.
Content highlights: Janatha Curfew