
തൃശ്ശൂർ: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ അടക്കം ആളുകൾ കൂട്ടിച്ചേരരുതെന്ന സർക്കാരിന്റെ നിർദേശം മറികടന്ന് നൂറോളം സഭാംഗങ്ങളെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. ഫാദർ പോളിപടയാട്ടിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചാലക്കുടിയിലെ കൂടപ്പുഴ പള്ളിയിലെ വികാരിയാണ് പോളി. കുർബാനയ്ക്ക് സർക്കാർ നിർദേശം മറികടന്ന് എത്തിയ സഭാ വിശ്വാസികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നൂറോളം ആളുകളാണ് കുർബാനയിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
വീടുകളിൽ ഇരുന്ന് മാത്രം വിശ്വാസികൾ പ്രാർത്ഥിച്ചാൽ മതിയെന്നും പള്ളിയിൽ നടക്കുന്ന കുർബാനകളിൽ പങ്കെടുക്കരുതെന്നും ക്രിസ്ത്യൻ അതിരൂപതകൾ വിശ്വാസികളോട് നിരന്തരം അഭ്യർഥിച്ചിരുന്നു. ഈ വിലക്കുകൾ അടക്കം ലംഘിച്ചാണ് രാവിലെ പള്ളിയിൽ കുർബാന നടന്നത്.
Content Highlight: Chalakudy, Priest Arrested