
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്‍റെ ഭാഗമായി ബാറുകൾ അടച്ചേക്കും. ബെവ്കോ ഔട്ട്‌ലെറ്റുകളിൽ അടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി.
കോവിഡ്19 കുടുതൽ റിപ്പോർട്ട് ചെയ്ത കാസര്‍ഗോഡ് ജില്ല പൂര്‍ണമായും. രോഗം കുടുതൽ സ്ഥിരീകരിച്ച മറ്റുജില്ലകള്‍ ഭാഗികമായി അടച്ചിടാനും തീരുമാനമായി. കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം വരും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.കേരളത്തിൽ 64 പേർ കോവിഡ് 19 സ്ഥിരികരിച്ചു ചികിത്സയിൽ കഴിയുന്നുണ്ട്. കേരളത്തിൾ 11 ജില്ലകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിരവധി ആളുകളുടെ ടെസ്റ്റ് ഫലങ്ങൾ വരാനുണ്ട്.
Content highlights: All bar closed in Kerala, Coronavirus