
കാസർകോട്: കോവിഡ് ബാധിച്ച് ദിവസങ്ങളോളം കറങ്ങി നടന്ന ആശുപത്രിയിൽ കഴിയുന്ന രോഗി ധാര്‍ഷ്ട്യം തുടരുന്നതായി റിപ്പോർട്ട്. ആശുപത്രിയിലെ ജീവനക്കാരി ഇയാളുടെ ചെയ്തികളെ കുറിച്ച് പറയുന്ന ഓഡിയോ ക്ലിപ്പ് കെെരളി പീപ്പിൾ ചാനാലാണ് പുറത്തുവിട്ടത്.
ആശുപത്രിയിൽ ഇയാൾക്ക് വേണ്ടി മാത്രം ഒരുക്കിയ ഐസൊലേഷന്‍ റൂമിൽ ആരോഗ്യപ്രവര്‍ത്തകരെ പോലും വെല്ലുവിളിച്ചാണ് ഇദ്ദേഹം കഴിയുന്നത്. ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നട് ഇയാള്‍ അനുസരിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും.
ആശുപത്രിയിൽ ഇയാൾക്ക് പ്രത്യേകം ജനലുള്ള മുറി വേണമെന്ന് പറഞ്ഞ് ഇയാൾ ബഹളം ഉണ്ടാക്കിയിരുന്നു. ആസുഖ ബാധിതന്റെ ആവശ്യം പരിഗണിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർ ഇയാൾക്ക് ജനാലയുള്ള വലിയ മുറിനല്‍കി. മുറിനല്‍കിയിട്ടും ഇദ്ദേഹം ധിക്കാരപരമായ സമീപനം തന്നെ തുടരുകയാണ്.
ജനൽ തുറന്ന ശേഷം ഇയാൾ പുറത്തേക്ക് തുപ്പുന്നതായും. ജീവനക്കാരി പറയുന്നു. ഇയാളുടെ മുറിയിൽ അടക്കം വാഷ് ബെയിസൺ ഉണ്ടായിട്ടാണ് ഇയാള് ഇത്തരം കാര്യങ്ങൾ കാട്ടുന്നത്. റൂട്ട് മാപ്പ് തയ്യാറാക്കാനും ഇയാള് സഹകരിച്ചില്ലെന്നും പരാതിയുണ്ട്.
ദുബായില്‍ നിന്ന് വന്ന ഇയാളോട് ഒരുകാരണവശാലും പുറത്തിറങ്ങരുതെന്നും. കര്‍ശന നിരീക്ഷണം വേണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ ആ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ഇയാള്‍ നാട്ടിൽ ചുറ്റിക്കറങ്ങി. മിക്ക ദിവസം ബന്ധുവീടുകളിൽ അടക്കം ഇയാള് പോയിരുന്നു.
Content highlights: kasaragod coronavirus