
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗം ഇന്ന് സ്ഥിരീകരിച്ചത് 19 പേർക്കാണ്, കണ്ണൂർ ജില്ലയിൽ 5, പത്തനംതിട്ട ജില്ലയിൽ 1, എറണാകുളം ജില്ലയിൽ 2, തൃശൂരിൽ 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
25 പേര്‍ ഇതില്‍ ദുബായില്‍നിന്നും വന്നവരാണ്. രോഗം ഇതോടെ സംസ്ഥാനത്ത് ബാധിച്ചവരുടെ എണ്ണം 95 ആയി ഉയർന്നു. 4 പേര്‍ നേരത്തെ രോഗവിമുക്തരായിരുന്നു.
കേരളത്തിൽ നിരീഷണത്തില്‍ കഴിയുന്നത് 64,320 പേരാണ്. ഇതിൽ 383 പേര്‍ ആശുപത്രിയിലും. 63,937 പേര്‍ വീടുകളിലും ആണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് ആശുപത്രിയില്‍ 122 പേരെ പ്രവേശിപ്പിച്ചു. 4,291 സാംപിള്‍ പരിശോധയ്ക്കായി ലാബിൽ അയച്ചിട്ടുണ്ട്. ഇതിൽ 2987 പേര്‍ക്ക് കോവിഡ് 19 രോഗം ഇല്ലെന്ന് വ്യക്തമായി.
Content highlights: today’s reported 28 Coronavirus cases in Kerala