
ചങ്ങരംകുളം: കൊവിഡ് 19 മൂലം കച്ചവടം കുറഞ്ഞതോടെ മൂന്നു മാസത്തെ വാടക പകുതിയായി കുറച്ച് മാതൃകയാവുകയാണ് ചങ്ങരംകുളത്തെ കെട്ടിടയുടമ ഉദയൻ.
ചങ്ങരംകുളത്തു എടപ്പാൾ റോഡിലുള്ള യു.കെ ടവറിലെ കച്ചവടക്കാർക്കാണ് ഇയാൾ മൂന്നുമാസത്തെ വാടക പകുതിയായി കുറച്ചത്.
അതിനുശേഷവും ബുദ്ധിമുട്ടാണെങ്കിൽ പരിഹരിക്കാമെന്ന് ഇയാൾ വാടകക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. വാടക പകുതിയാക്കിയത് ഈ കെട്ടിടത്തിലെ കച്ചവടക്കാർക്ക് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്.
Content highlights: Shop rent, Coronavirus