fbpx

കേരളത്തിലെ ലോക്ക് ഡൗൺ; എന്തൊക്കെ സര്‍വീസുകള്‍ ലഭ്യമാകും

തിരുവനന്തപുരം: കേരളത്തിലെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനം അസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക് ഡൗൺ മാര്‍ച്ച് 31 വരെയാണ് പ്രഖ്യാപിച്ചത്. ഇന്ന് രാത്രി തന്നെ നിര്‍ദേശങ്ങള നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ സേവനങ്ങളാണ് മാർച്ച് 31 വരെ ലഭ്യമാവുക ലോക്ക്ഡൗണ് എന്നാല്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടും.

#. സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. (സ്വകാര്യ ബസ് കെഎസ്ആര്‍ടിസി എന്നിവ ഓടില്ല).

#. സ്വകാര്യ വാഹനങ്ങള്‍ എല്ലാം ഓടാൻ അനുവദിക്കും.

#. എല്‍പിജി പെട്രോള്‍ ഡീസൽ, വിതരണം എന്നിവ ഉണ്ടാകും.

#. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കും.

#. സര്‍ക്കാര്‍ ഓഫീസുകളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയ ശേഷം പ്രവർത്തിക്കും

#. ആളുകള്‍ വരുന്ന ആരാധനാലയങ്ങളിലെ അടക്കം എല്ലാ ചടങ്ങുകയും നിര്‍ത്തിവെക്കും.

#. മെഡിക്കല്‍ ഷോപ്പുകളും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രം തുറക്കും. മറ്റു കടകള്‍ എല്ലാം അടച്ചിടണം.

#. ഭക്ഷണശാലകൾ ഉണ്ടാവും. പക്ഷെ കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. റസ്റ്റോറന്റുകളില പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും.

#. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടൂള്ള ജില്ലകളില്‍ ജനങ്ങൾ പുറത്തിറങ്ങുന്നതിനു തടസ്സമില്ല. എന്നാൽ അകലം ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പിന്റെ എല്ലാ നിബന്ധനകളും പാലിക്കണം.

#. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.

അവശ്യ സർവ്വീസുകൾ?

ബാങ്ക്, എടിഎം, ഇൻഷുറൻസ്, ആരോഗ്യകേന്ദ്രങ്ങൾ, ടെലികോം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധന ഗോഡൗണുകൾ എന്നിവ എല്ലാം പ്രവർത്തനത്തിന് ലോക്ക് ഡൗൺ തടസ്സമുണ്ടാവില്ല

Updating soon…

Content Highlights: Lock down in Kerala state, Coronavirus

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button