
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെത്തുര്‍ന്ന് സംസ്ഥാനം നേരിടുന്നത് അതിസാധാരണമായ പരീക്ഷണമാണെന്ന് പിണറായി വിജയന്‍. നമ്മുടെയെല്ലാ സന്നദ്ധതയും സംവിധാനങ്ങളും സഹജീവി സ്നേഹവും ഒരുചരടില്‍ കോര്‍ത്ത് മുന്നേറേണ്ട ഘട്ടമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.
മഹാമാരിയെ നേരിടാൻ സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലോകത്തെ തന്നെ പലവികസിത രാജ്യങ്ങളും സ്തംഭിപ്പിച്ച കോവിഡിനെ തടഞ്ഞുനിര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ചുമുന്നേറാൻ നാട്ടിലെ മുഴുവന്‍ ആളുകളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ മാര്‍ച്ച് 31 വരെ കേരളത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി മരുന്ന് അവശ്യസാധനം, അടക്കമുള്ളവരുടെ ലഭ്യത ഉറപ്പുവരുത്തും, അവശ്യസാധനങ്ങള്‍ അടക്കം വില്‍ക്കുന്ന കടകൾ മെഡിക്കല്‍ സ്റ്റോറുകൾ അടക്കം തുറക്കും,
Content highlights: kerala cm pinarayi Vijayan’s talk to media