
പൊന്നാനി: കൊറോണ ദീകരമായ രീതിയിൽ പടരുന്നതിനിടെ ആവശ്യമായ മാസ്കുകൾ ഇല്ലാത്തതിനാൽ അതിന് പരിഹാരം കാണുകയാണ് പൊന്നാനി സ്വദേശിയായ യുവാവ്.സുനിൽകുമാർ എന്ന യുവാവാണ് സ്വന്തം നിലയ്ക്ക് മാസ്കുകൾ നിർമിച്ച് നാട്ടുകാർക്ക് സൗജന്യമായി നൽകി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായത്.
കോവിട് 19 എന്ന മഹാമാരിയെ തുരത്താൻ പൊന്നാനി പുല്ലോണത്തത്താണി നിവാസികൾക്ക് സൗജന്യമായി മാസ്ക് നിർമിച്ചു നൽകുകയാണ് സാമൂഹ്യപ്രവർത്തകനായ ഈ യുവാവ്. ഇതിനോടകം 150 മാസ്കുകൾ നിർമിച്ച് വിതരണം ചെയ്തിട്ടുണ്ട്. അന്വേഷിച്ചു വരുന്നവർക്കെല്ലാം മാസ്ക് നിർമിച്ചുനൽകി കൊണ്ടിരിക്കുകയാണ്.
Content highlights: Mask shortage; Young man giving away free masks