
കൊച്ചി: വിദേശത്ത് നിന്ന് എത്തുന്ന കൂടുതൽ ആളുകൾക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ. വിദേശത്ത് നിന്ന് എത്തിയ വ്യക്തിക്ക് വിമാനത്താവളത്തിൽ വച്ച് ആരോഗ്യ പ്രവർത്തകർ കൊടുത്ത മാസ്ക് വലിച്ചെറിഞ്ഞ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ വിമാനത്താവളത്തിലാണ് സംഭവം.
54 വയസുള്ള എറണാകുളം സ്വദേശിയായ ലാമി അറയ്ക്കലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പ് അധികൃതരോട് സഹകരിക്കാതെ ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേക്ക് അതിവേഗം കടക്കാൻ ശ്രമിക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി, കേരളത്തിൽ ഇന്നുമുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾക്ക് പോലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.
കാസർകോട്ടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ 4 എസ്പിമാരെ ഡിജിപി നിയോഗിച്ചിട്ടുണ്ട്. കേരളത്തിൽ ഇതുവരെ 93 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് വരാനുണ്ട്. വെെകിട്ടോടെ കൂടുതൽ ഫലങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Content highlights: Cochin international airport, Coronavirus