
കൊച്ചി: കേരളത്തിൽ കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പിന് പിന്നാലെ
ലുലു മാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാടകയിൽ വൻ ഇളവുമായി യൂസഫലി. മാളിൾ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരുമാസത്തെ വാടകയിനത്തിൽ ഇളവ് നല്‍കുമെന്ന് എം.എ യൂസഫലി വ്യക്തമാക്കി.
ഇടപ്പള്ളി ലുലുമാളില്‍നിന്നും 11 കോടിക്ക് മുകളിൽ രൂപയാണ് വാടകയായി ലുലു ഗ്രൂപ്പിന് മാസവും ലഭിക്കുന്നത്. ഈ തുകയില്‍ ഇളവ് നല്‍കാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ വലിയ സാമ്പത്തിക നഷ്ടമാണ് ലുലു സ്ഥാപനങ്ങളിൽ കച്ചവടക്കാർ നേരിട്ടുകൊണ്ടിരിക്കുന്നത്.
സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എറണാകുളത്തെ കൂടുതെ യുസഫലിയുടെ ജന്മനാട്ടിലെ വൈമാളിലും വ്യാപാരികള്‍ക്ക് വാടക ഇളവ് അനുവദിച്ചിട്ടുണ്ട്. ഒരു കോടിയാണ് ഇതിലെ വടായെന്നാണ് റിപ്പോർട്ടുകൾ.
Content highlights: Lulu mall shop rent discount