
തിരുവനന്തപുരം: കൊവിഡ് പടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ. കൂടുതൽ സഹായങ്ങള്‍ സംസ്ഥാനങ്ങൾക്ക് പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പിരിയുന്നതിനുമുന്‍പ് തീരുമാനമുണ്ടാകും എന്ന് കരുതിയെങ്കിലും ഒന്നും തന്നെ സംഭവിച്ചില്ലെന്ന് ധനമന്ത്രി പറഞ്ഞു.
‘പാട്ടകൊട്ടലും ലോക്ഡൗണുമൊക്കെ നടന്നെന്നും. NHM ന്റെ അടങ്കല്‍ തുക ഇരട്ടിയാക്കുക, എന്നിട്ട് സാധനങ്ങളും മരുന്നുകളുമൊക്കെ വാങ്ങാനുള്ള ഏര്‍പ്പാടുണ്ടാക്കുക. കേന്ദ്രസര്‍ക്കാര്‍ ഇതൊക്കെയാണ് മിനിമം ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഇതുവരെ ഒരു വസ്തു ചെയ്തിട്ടില്ലെന്നും ഐസക് പറഞ്ഞു.
കേന്ദ്രധനമന്ത്രി അടിയന്തരമായി സംസ്ഥാന ധനമന്ത്രിമാരോട് കാര്യങ്ങൾ വീഡിയോ കോണ്‍ഫറൻസിലൂടെ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ അധിക ധനസഹായം പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content highlight: dr tm Thomas Isaac talk to media