
കാസര്‍കോട്: കൊറോണ വൈറസുമായി ബന്ധപട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച രണ്ടുരോഗിളുടെ പാസ്പോർട്ട് കണ്ടുകെട്ടാൻ നിർദേശം. കാസർകോട് ജില്ലാ കളക്ടർ നിർദേശം നൽകിയെന്ന് ഏഷ്യനെറ്റാണ് റിപ്പോർട്ട് ചെയ്യുന്നത്.
രോഗം വിവരം മറച്ചുവെച്ച് ഇവർ പൊതു ഇടങ്ങളിൽ ഇറങ്ങി നടക്കുകയൂം. ആളുകളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്തിരുന്നു. പാസ്പോർട്ട് കണ്ട് കെട്ടുന്നതോടെ ഇവർക്കിനി ഗൾഫ് കാണാനാകില്ല. വിലക്ക് ലംഘിക്കുന്ന എല്ലാവര്‍ക്കമെതിരെ കര്‍ശന നടപടി ഉണ്ടാകും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കര്‍ശന സുരക്ഷയിലാണ് കാസര്‍കോട് ജില്ല. കടുത്ത നിയന്ത്രണമാണ് ഭരണകൂടം ജില്ലയിൽ നടപ്പാക്കുന്നത്. അത്യാവശ്യത്തിനല്ലാതെ ജനങ്ങൾ ആരുംതന്നെ വീടിനു പുറത്തിറങ്ങരുതെന്ന് പൊലീസ് വ്യക്തമാക്കി. 1500 പൊലീസുകാരെയാണ് അധികമായി ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.
Content highlights: covid-19 in kasaragod