
തിരുവനന്തപുരം: ആയൂർവേദ വെെദ്യൻ എന്ന് സ്വയം അവകാശപ്പെടുന്ന മോഹനൻ വെെദ്യർ കോവിഡ് നിരീക്ഷണത്തിൽ. കൊറോണ വൈറസിന് വ്യാജചികിത്സ നൽകിയെന്ന കേസിൽ മോഹനൻ വെെദ്യർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വിയ്യൂർ ജയിലിലാണ് ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്.
മോഹനൻ വെെദ്യർക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് വെെദ്യരേയും നിരീക്ഷിക്കുന്നതെന്നാണ് സൂചനകൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി പൊലീസിന്റെ കസ്റ്റഡിഅപേക്ഷ തള്ളിയിട്ടുണ്ട്.
നീപ വെെറസ് കേരളത്തിൽ പടർന്നു പിടിച്ച സമയത്ത് വവ്വാലുകളല്ല രോഗം പരത്തുന്നതെന്നും. വവ്വാലുകൾ രോഗം പരത്തില്ലെന്നും ഇവ കടിച്ച പേരയ്ക്ക അടക്കം കഴിച്ച് ഇദ്ദേഹം ഫേസ്ബുക്ക് ലെെവിലൂടെ രംഗത്ത് എത്തിയിരുന്നു. അന്നും ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്താരുന്നു.
Content highlight: Mohan vaidyar, isolation