
മലപ്പുറം: തനിക്കൊരിക്കലും കൊറോണ ബാധിക്കില്ലെന്ന് പ്രഖ്യാപിച്ച് മലപ്പുറത്ത് യുവാവ് പൊതുനിരത്തിലിറങ്ങി. ഒടുവിൽ കോവിഡ് 19 നിർദ്ദേശം ലംഘിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു നീക്കേണ്ടി വന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് യുവാവിനെതിരെ പൊലിസ് കേസ്സെടുത്തത്.. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി സി പി ഷമീൽ ദാവൂദാണ് (32) ഒരിക്കലും തന്നെ കൊറോണ ബാധിക്കില്ലെന്ന് പറഞ്ഞ് നിരത്തിലിറങ്ങി വിലസിയത്.
ഇതാടെ ഇയാളെ തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹിം അറസ്റ്റ് ചെയ്തു. ചെമ്മാട് ടൗണിൽ നിരത്തിലിറങ്ങി നടക്കുന്നത് ചോദ്യം ചെയ്തപ്പോൾ തനിക്ക് രോഗം വരില്ലെന്നും ഇനിയും നടക്കുമെന്നും പറഞ്ഞതായി പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ ഇയാളടങ്ങുന്ന സംഘത്തിന്റെ ക്രിക്കറ്റ് ബാറ്റുകളും സ്റ്റംബുകളും പിടിച്ചെടുത്തതായും പൊലിസ് പറഞ്ഞു.ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു
Content highlight: Coronavirus, Lock down in malappuram