
തിരുവനന്തപുരം: രാജ്യത്തുടനീളം ഇരുപത്തിയൊന്ന് ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ. അന്നന്നത്തെ അന്നത്തിനായി ജോലിയെടുത്ത് കഴിയുന്ന. രാജ്യത്തെ പാവപെട്ടവർ എങ്ങനെ ഭക്ഷണം കഴിച്ചു ജിവിക്കുമെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ. റേഷൻ കടകൾ വഴി ആൾക്കൊന്നിന് ലഭിക്കുന്ന 4 കിലോ അരി തികയുമോയെന്നും. സോഷ്യൽ മീഡിയ ചോദിക്കുന്നു.
പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനം കഴിഞ്ഞ ഉടനെയാണ് സോഷ്യൽ മീഡിയയിൽ വിവിധ ചോദ്യങ്ങളുമായി ആളുകൾ രംഗത്തെത്തിയത്. വിവിധ മാധ്യമങ്ങൾ വാർത്ത സമ്മേളനം സോഷ്യൽ മീഡിയ വഴി ലെെവ് ടെലികാസ്റ്റ് നടത്തിയ വീഡിയുടെ കീഴെയാണ് പ്രധാനമായും ആളുകൾ പ്രസ്തുത ചോദ്യം ഉന്നയിക്കുന്നത്.
വരുന്ന 21 ദിവസം രാജ്യത്തെ സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങളും എങ്ങനെ ജീവിക്കുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരാമർശിക്കാത്തത് വളരെ നിരാശാജനകമാണെന്നും. കോർപ്പറേറ്റുകൾക്ക് കോടികളുടെ നികുതി ഇളവ് അടക്കം നൽകുന്ന മോദി സർക്കാർ രാജ്യത്തെ പട്ടിണി പാവങ്ങൾക്ക് എന്ത് സഹായം നൽകുമെന്നും ആളുകൾ ചോദിക്കുന്നു.
21 ദിവസം വീടിന് പുറത്തിറങ്ങരുതെന്ന് പറയുന്ന മോദി. രാജ്യത്തെ സാധാരണക്കാരൻ പണിയെടുക്കാതെ എങ്ങനെ ജീവിക്കുമെന്ന് ചിന്തിക്കാതെ പോയത് അത്ഭുതകരമായ കാര്യമാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ഭാഗത്ത് കുത്തക മുതലാളിമാരായ അമ്പാനി അധാനിമാരാണെങ്കിൽ ഇങ്ങനെ ചെയ്യുമോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
രാജ്യത്ത് ജനജീവിതം സ്‌തംഭിപ്പിച്ച അവസ്ഥയിലാണ് ബി.പി.എൽ കുടുംബങ്ങൾക്ക് ഉടൻ തന്നെ 5000 രൂപവീതം ധനസഹായം നൽകണമെന്നും. എല്ലാവർക്കും റേഷൻ നൽകണമെന്നും സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു ഈ കത്ത് ചൂണ്ടികാട്ടിയും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
വാർത്ത സമ്മേളനത്തിൽ ആരോഗ്യമേഖലയ്ക്ക് 15000 കോടിരൂപയുടെ സാമ്പത്തിക പാക്കേജ് മാത്രമാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ബിപിഎൽ കുടുംബങ്ങൾക്ക് പോലും അരിയോ ആവിശ്യ സാധനങ്ങളോ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചട്ടില്ല
Content Highlights: India, lockdown, Social media