
തിരുവനന്തപുരം: കേരളത്തിലെ ബിവറേജസ് ഷോപ്പുകൾ ഇന്ന് തുറക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അടച്ചിടാൻ തീരുമാനിച്ചത്. ബിവറേജസ് ഔട്ട്‌ലറ്റുകള എത്ര ദിവസം അടച്ചിടണമെന്ന് ഇന്നുചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ന് ഔട്ട്‌ലറ്റുകള്‍ തുറക്കരുതെന്ന നിര്‍ദേശം എക്‌സൈസ് മന്ത്രിയാണ് ബെവ്‌കോ എംഡിക്ക് നൽകിയത്. തുടർന്ന് സംസ്ഥാനത്തെ എല്ലാ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. സമ്പൂര്‍ണമായ ലോക്ക്ഡൗണ്‍ രാജ്യത്ത് പ്രഖ്യാപിച്ചതോടെ. ബിവറേജസ് അവശ്യ സേവന കാറ്റഗറികളിൽ ഉള്‍പ്പെടുന്നില്ല.
ജനതകര്‍ഫ്യൂ പ്രഖ്യാപിച്ച കഴിഞ്ഞ ഞായറാഴ്ചയും ബിവറേജസ് ഔട്ട്‌ലറ്റുകൾ തുറന്നില്ലായിരുന്നു. അടുത്ത മാസം 21 വരെ രാജ്യം അടച്ചിടുമ്പോൾ. വിപരീതമായി ബിവറേജ് ഔട്ട്‌ലറ്റുകള്‍ തുറന്നാല്‍ അത് വലിയ വിവാദങ്ങൾക്ക് വഴിവച്ചേക്കാം.
Content highlight: Kerala beverages outlet’s close today