
തിരുവനന്തപുരം: രാജ്യത്തുടനീളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സഹായഹസ്തവുമായി എൽഡിഎഫ് സർക്കാർ. 15 കിലോ അരി ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾ ബി.പി.എൽ ലിസ്റ്റിലുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴിവീടുകളിൽ നേരിട്ടെത്തിക്കും.
ഇന്ന് രാവിലെ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റേഷനുപുറമെ അടിയന്തിര സഹായമെന്ന നിലയ്ക്കാണ് ഭക്ഷ്യധാന്യങ്ങൾ സർക്കാർ നൽകുന്നത്.
സപ്ലൈകോ മാവേലി സ്റ്റോറുകൾ വിൽപന കേന്ദ്രങ്ങൾ എന്നിവടങ്ങളിലൂടെയും മുനിസിപ്പാലിറ്റി, പഞ്ചായത്ത്, വാർഡ് അംഗങ്ങൾ വഴി നേരിട്ട് ബിപിഎൽ കാർഡ് ഉടമകളുടെ വീടുകളിൽ എത്തിക്കും ഈ സാധ്യതകളാണ് സർക്കാർ തേടുന്നതും.
റേഷൻകടകൾ വഴി അരിയുൾപെടയുള്ള അവിശ്യ സാധനങ്ങൾ ലഭ്യമാക്കിയാൽ ജനങ്ങൾ കൂട്ടംകൂടാൻ സാധ്യതയുണ്ട് എന്നത് കണക്കിലെടുത്താണ് ബദൽ മാർഗം സർക്കാർ തേടുന്നത്. സംസ്ഥാനത്തെ റേഷൻ സമയക്രമത്തിലും മന്ത്രിസഭായോഗം ഇന്നു മാറ്റംവരുത്തിയിട്ടുണ്ട്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്കുശേഷം 2 മുതൽ 5 വരെയുമാണ് റേഷൻ കടകളുടെ സമയം.
കേരളത്തിൽ ആവശ്യത്തിനായുള്ള ഭക്ഷ്യധാന്യങ്ങൾ സിവിൽ സപ്ലൈസ് കൺസ്യൂമർ ഫെഡ് ഗോഡൗണുകളിൽ ഉണ്ടെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. ക്ഷേമപെൻഷനുകൾ അടക്കം ഈ ആഴ്ചയിൽ തന്നെ നൽകും. ക്ഷേമപെൻഷനുകൾ ലഭിക്കാത്ത അർഹതപ്പെട്ടവർക്ക് 1000 രൂപ നൽകാനും സർക്കാർ തീരുമാനിച്ചു.
Content highlight: free 15 kg raice, in Kerala government