
തിരുവനന്തപുരം: കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തില്‍ സുഖിക്കുമ്പോൾ. കയറി കിടക്കാൻ പോലും വീടില്ലാതെ തെരുവിലലയുന്നവർക്ക് കെെത്താങ്ങായി എസ്എഫ്ഐ പ്രവർത്തകർ. കടകൾ പോലും തുറക്കാത്ത സാഹചര്യത്തിൽ പട്ടിണിയിൽ കഴിയുന്ന ഇവർക്ക്. എസ്എഫ്‌ഐ പ്രവർത്തകർ ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയിരിക്കുകയാണ്.
തമ്പാനൂരിലെ റെയില്‍വേ സ്റ്റേഷനുസമീപത്തെ ബ്രിഡ്ജിൽ. രാവിലെ മുതല്‍ ഒന്നും കഴിക്കാതെ. കത്തുന്ന വേനൽ ചൂടിൽ തളര്‍ന്നു കിടന്ന് ഉറങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇത് കണ്ടറിഞ്ഞ എസ്എഫ്ഐ പ്രവർത്തകർ ഭക്ഷണ പൊതികളുമായെത്തി ഇവർക്ക് നൽകുകയാണ് ചെയ്തത്. ഭക്ഷണം കഴിച്ച ശേഷം കുടിയ്ക്കാനുള്ള വെള്ളമടക്കം ഇവർ പാർട്ടി ഓഫീസിൽ നിന്നും എത്തിയ്ക്കുകയാണ് ചെയ്തത്.
വഴിയാത്രക്കാർ നൽകുന്ന പണം കൊണ്ടും. ചെറിയ ചെറിയ ജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടുമാണ് ഇവർ ഓരോദിവസവും വിശപ്പ് അകറ്റുന്നത്. കൊറോണ വൈറസ് കാരണം നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ യാത്രക്കാരും കടകളും ഇല്ലാതായതോടെ ഇവർ മുഴുപട്ടിണിയിലായി.
ഭക്ഷണം വാങ്ങിയവർ. “ആരുമില്ലാത്ത ഞങ്ങളുടെ കാര്യം ഓര്‍ക്കാൻ ചിലരെങ്കിലും ഉണ്ടായതിൽ വളരെ നന്ദിയുണ്ടെന്ന് വ്യക്തമാക്കി.” ഭക്ഷണ പൊതികള്‍ പ്രവർത്തകരുടെ വീടുകളില്‍ നിന്നാണ് എത്തിച്ചതെന്ന് എസ്എഫ്‌ഐയുടെ ചാല ഏരിയ സെക്രട്ടറി മിഥുന്‍ വ്യക്തമാക്കി. തങ്ങളാല്‍ കഴിയുംപോലെ വരുംദിവസങ്ങളിലും ഇവരെ സഹായിക്കാനാണ് എസ്എഫ്‌ഐയുടെ തീരുമാനമെന്നും മിഥുന്‍ പറയുന്നു.
Content highlight: Sfi free food in thiruvananthapuram