
കാസര്‍ഗോഡ്: കൊറോണ വൈറസ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയില്‍ അനുമതി കൂടാതെ സന്നദ്ധ പ്രവര്‍ത്തനത്തിന് രംഗത്ത് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് കാസർകോട് ജില്ലാ കളക്ടര്‍ സജിത്ത് ബാബു വ്യക്തമാക്കി. ഇവിടൊരു സന്നദ്ധ പ്രവർത്തനത്തിനും അനുവദിക്കില്ലെന്നും. അതിന് ഇവിടെ ഒരു സര്‍ക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞത്.
ജില്ലയിൽ സന്നദ്ധ പ്രവര്‍ ത്തനങ്ങൾക്ക് ആളുകളെ ആവശ്യമുണ്ടെങ്കില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇവിടെ ഒരുസന്നദ്ധ പ്രവര്‍ത്തകരുടേയും ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്നദ്ധ പ്രവര്‍ത്തനമെന്ന് പറഞ്ഞ് രംഗത്ത് ഇറങ്ങുന്നവരെ അറസ്റ്റുചെയ്യാനാണ് ഉത്തരവിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവരോ അല്ലെങ്കില്‍ ജില്ലാ കളക്ടറോ പറഞ്ഞാല്‍ മാത്രമേ കാസർകോട് ജില്ലയിൽ ഇത്തരക്കാര്‍ക്ക് പ്രവർത്തിക്കാൻ കഴിയൂ.
ആരാണ് സന്നദ്ധപ്രവര്‍ത്തിന് ഇറങ്ങേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കും അതനുസരിച്ച് മാത്രമേ കാസർകോട് ജില്ലയിൽ കാര്യങ്ങള്‍ നടക്കുള്ളൂവെന്നും കളക്ടർ പറഞ്ഞു. ആശങ്ക നിലവില്‍ ഒറ്റക്കാര്യത്തിലേ ഉള്ളൂവെന്നും. രണ്ടാമത്തെ രോഗിയിൽനിന്നും ഏഴാമത്തെ രോഗിയിലേക്ക് വന്ന കാര്യമാണ് അതെന്നും. നിലവിൽ മറ്റൊന്നും ഥങ്ങളെ ആശങ്കപ്പെടുത്തുന്നില്ലെന്നും. എല്ലാം നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Content highlight: kasaragod district collector talk to media