
തിരുവനന്തപുരം: കൊറോണ വൈറസ് അശാസ്ത്രീയമായ പ്രചാരണങ്ങൾ മോഹൻലാൽ നടത്തിയെന്ന യുവിന്റെ പരാതിയിൽ ലാലിനെതിരെ കേസെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മനുഷ്യാവകാശ കമ്മിഷൻ.ദിനു എന്ന യുവാവാണ് ലാലിനെതിരെ പരാതി നൽകിയത്. പരാതി സ്വീകരിച്ചതിന്റെ മെസേജ് അടക്കം യുവാവ് തെളിവായി നൽകിയിരുന്നു.
തുടർന്ന് മീഡിയ വൺ അടക്കമുള്ള മിക്ക മലയാളം വാർത്ത വെബ്സൈറ്റുകളും. വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇതിൽ വസ്തുതയില്ലെന്നും കമ്മിഷന്റെ പി.ആർ.ഒ പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
‘മോഹൻലാലിന്റെ കോവിഡ് 19 വൈറസ് സംബന്ധിച്ച വീഡിയോയ്ക്കെതിരെ പരാതി ലഭിച്ചിരുന്നതായും. സ്വാഭാവിക നടപടിയെന്ന നിലയിൽ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിർത്തിയാൽ പരാതി മനുഷ്യാവകാശ കമ്മിഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ലെന്ന്. വാർത്തക്കുറിപ്പിൽ പറയുന്നു. കമ്മീഷൻ നിലപാട് വ്യക്തമാക്കിയതോടെ യുവാവ് ഫേസ്ബുക്ക് പോസ്റ്റ് പിന്വലിച്ചിട്ടുണ്ട്.
യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്