
തിരുവനന്തപുരം: കോവിഡ് കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന വേണ്ട സാഹചര്യങ്ങള്‍ ഭദ്രമാക്കുകയെന്നത് എറ്റവും പ്രധാനപ്പെട്ടതാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.
വാര്‍ഡ്തലത്തില്‍ സന്നദ്ധപ്രവര്‍ത്തകരെ വിന്യസിക്കുമെന്നും. ഇതിനായി കൂടുതല്‍ പേരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏതെങ്കിലുമൊരു സംഘടനയുടെ നിറം കാണിക്കാനോ മേന്മകാണിക്കാനോ ഉള്ള സന്ദര്‍ഭമല്ലിതെന്ന് ഓര്‍ ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മരുന്ന്, ഭക്ഷണം, രോഗത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്നവരുടെ അടക്കം പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് സര്‍ക്കാര്‍ ഇടപെടും. ഒറ്റകേന്ദ്രത്തില്‍ നിന്ന് എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നൂം. അതി വിപുലമായ വികേന്ദ്രീകൃത സംവിധാനമാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. ഫലപ്രദമാക്കാന്‍ വാര്‍ഡുതലത്തിൽ സമിതികളുണ്ടാക്കുമെന്നൂം പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില കിച്ചന്‍ ആരംഭിക്കുമെന്നും. നഗരസഭ/പഞ്ചായത്ത് അതിര്‍ത്തിയില്‍ എത്ര കുടുംബങ്ങൾക്കാണ് ഭക്ഷണമെത്തിക്കേണ്ടതെന്ന കണക്ക് എടുക്കുമെന്നും. ആളുകള്‍ക്കുവേണ്ട ഭക്ഷണം പാചകംചെയ്ത് എത്തിക്കും. ഇതിനായി ജനങ്ങള്‍ക്ക് ബന്ധപ്പെടാൻ നമ്പര്‍ നല്‍കും. ആ നമ്പറില്‍ വിളിച്ചു പറഞ്ഞാല്‍ ഭക്ഷണം എത്തിക്കുന്ന സംവിധാനം ഉണ്ടാക്കും.
പലരും പട്ടിണിയാകാൻ ഇടവരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. നമ്മുടെനാട്ടില്‍ ഒരാളും പട്ടിണികിടക്കാന്‍ ഇടവരരുതെന്നും പിണറായി വിജയൻ പറഞ്ഞു. ചിലദുരഭിമാനികളായവർ നേരിട്ട് പറഞ്ഞില്ലെന്നുവരും. സഹായം ആവശ്യപ്പെട്ടില്ലെന്ന കാരണത്താല്‍ ഒരിക്കലും ഇവര്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെതന്നെ മുന്‍ഗണനാ ലിസ്റ്റിലുള്ളവർക്ക് നല്ലതോതില്‍ അരികൊടുക്കുന്നുണ്ട്. അത് തുടരുമെന്നും. കൂടാതെ മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 15 കിലോ അരിവീതം മാസം ഓരോ കുടുംബത്തിനും നൽകും. അതോടൊപ്പം എല്ലാവർക്കും പലവ്യഞ്ജന കിറ്റുകൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. രോഗംവന്ന് അലയുന്നവരുടെ അടക്കം കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന നിര്‍ദേശം നല്‍കിയതായും. ഒറ്റപ്പെട്ടസ്ഥലത്ത് കഴിയുന്ന കുടുംബങ്ങളും പട്ടിണികിടക്കാന്‍ ഇടവരരുതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം വീടുകളില്‍ ഐസൊലേഷനില്‍ ഇരിക്കുന്നവർക്ക് പാചകംചെയ്ത ഭക്ഷണം അടക്കം നല്‍കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നത് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തും. ആശുപത്രിയിൽ കഴിയുന്നവർക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ട ഭക്ഷണത്തിന് സര്‍ക്കാര്‍ ആശുപത്രികളിൽ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനം ഉപയോഗിക്കുമെന്നും. കിഡ്‌നി രോഗികൾ ഹൃദ്രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് ഉടൻ തന്നെ മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Content highlight: kerala cm pinarayi Vijayan’s