
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികൾ കഴിയുന്ന ആശുപത്രികൾ സന്ദർശിക്കാൻ തയ്യാറാവുന്നില്ലെന്ന പരോക്ഷ വിമർശനവുമായി ചാനൽ ചർച്ചയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ കെ.എം ഷാജഹാൻ.
മുഖ്യമന്ത്രി പിണറായി വിജയൻ ശീതീകരിച്ച മുറിയിലിരുന്നുകൊണ്ട് പ്രഖ്യാപനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഷാജഹാന്റെ പോസ്റ്റിനെതിരെ രൂക്ഷ വിമർശവുമായി സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്
എന്നാൽ കോവിഡ് പോലെയുള്ള മാരകമായ വെെറസ് വ്യാപാരത്തെ തടയാൻ ചെയ്യേണ്ടതുതന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്നും സോഷ്യൽ മീഡിയ അദ്ദേഹത്തിന്റെ പോസ്റ്റിനു കീഴെ കമന്റിലൂടെ ചൂണ്ടിക്കാട്ടുന്നു. ഷാജഹാൻ രാഷ്ട്രീയ വിരോധം തീർക്കാനാണ് ഈ സമയത്തും ശ്രമിക്കുന്നതെന്ന് ചിലർ കമന്റിൽ ചൂണ്ടിക്കാട്ടുന്നു.
മികച്ച മുഖ്യമന്ത്രിയാണ പിണറായി വിജയനെ കേരളത്തിന് ഇനിയും ആവിശ്യമുണ്ടെന്നും. അത്ര നിർബന്ധമാണെങ്കിൽ ഷാജഹാൻ തന്നെ കൊറോണ രോഗികളെ പാർപ്പിച്ച വാർഡുകൾ സന്ദർശിച്ച് മാതൃക കാണിക്കണമെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഏകദേശം രണ്ട് മണിക്കൂർ കൊണ്ട് 8000 അടുത്ത് തെറിവിളികാളാണ് അദ്ദേഹത്തിന് കമന്റിലൂടെ ലഭിക്കുന്നത്
കെ.എം ഷാജഹൻ പണ്ടുമുതലേ പിണറായി വിജയന്റെ കടുത്ത വിമർശകനായാണ്. ചാനൽ ചർച്ചകളിലടക്കം മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നത് അദ്ദേഹത്തിന്റെ പതിവ് രീതിയാണ്.
Content highlight: km shajahan Facebook post, Against Pinarayi Vijayan