
കൊച്ചി: കേരളത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ. തന്റെ പുതിയ വീട് ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റാൻ സന്നദ്ധത അറിയിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എറണാകുളം സ്വദേശിയായ കെ.എസ് ഫസലുറഹ്മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നമ്മുടെ നാട്ടിൽ ഏതെങ്കിലും കാരണവശാൽ കോവിഡ് അടുത്ത ഘട്ടത്തിലേക്ക് പോവുകയാണെങ്കിൽ. ഐസൊലേഷനായുള്ള സ്ഥലപരിമിതി ഒരു വെല്ലുവിളി ആയാൽ അത്യാവശ്യമുള്ളവർക്ക് എറണാകുളം ജില്ലയിലെ പള്ളിക്കരയിലുള്ള വീട് ഐസൊലേഷന്‍ വാഡാക്കാന്‍ നല്‍കാമെന്ന് കെ.എസ് ഫസലുറഹ്മാൻ അറിയിച്ചത്.
എല്ലാവിധ സൗകര്യങ്ങളുമുള്ള ഇരുനില വീടാണ് ഇത്. രണ്ടു മാസമേ പാലുകാച്ചൽ കഴിഞ്ഞിട്ട് ആയിട്ടൊള്ളു എന്നും. വളരെകുറച്ചു ദിവസം മാത്രമേ ഈ വീട്ടിൽ താമസിച്ചിട്ടുള്ളെന്നും. യുവാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Content highlight: Fazalu Rahman Facebook post