
തിരുവനന്തപുരം: കൊവിഡ് ജാഗ്രത സംസ്ഥാനത്ത് തുടരുമ്പോൾ പ്രവാസികൾ തങ്ങളുടെ ബന്ധുക്കളെ ഓര്‍ത്ത് ആശങ്കപെടേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ കഴിയുന്ന രാജ്യങ്ങൾ നൽകുന്ന ഓരോ നിർദ്ദേശവും അനുസരിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഓരോ ആളുകളും ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തിനുപുറത്തും കഴിയുന്ന മലയാളികൾ ഇപ്പോൾ ആശങ്കാകുലരാണ് എന്ന് അറിയാം. അവരാരും തന്നെ നാട്ടിലുള്ള ബന്ധുമിത്രാദികളെയോർത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും. സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കുവേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കഴിയുന്ന ആളുകൾ മുൻകരുതലെടുക്കാൻ മറക്കരുതെന്നും. ഞങ്ങളെല്ലാം മനസുകൊണ്ട് നിങ്ങളോടൊപ്പമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളും മറ്റുസംസ്ഥാനങ്ങളിൽ കഴിയുന്നവരും ഇങ്ങോട്ടുവരണമെന്ന് എന്നാഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തത്കാലം ഇതിനു നിവൃത്തിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content highlight: pinarayi Vijayan press conference