
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ. കമ്യൂണിറ്റി കിച്ചനുകള്‍ (സാമൂഹ്യ അടുക്കളകൾ) ആരംഭിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകം പദ്ധതി ഏറക്കുറെ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് എൽഡിഎഫ് സർക്കാർ.
കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിലാണ് സംസ്ഥാനത്ത് ഒരാളും തന്നെ പട്ടിണികിടക്കേണ്ടി വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കമ്യൂണിറ്റി കിച്ചനുകള്‍ യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ അതിവേഗം നടപടി സ്വീകരിച്ചത്.
സംസ്ഥാനത്ത് നാല്പത്തിമൂന്ന് കമ്യൂണിറ്റി കിച്ചനുകളാണ് ഇതുവരെ ആരംഭിച്ചത്. 941 പഞ്ചായത്തുകളില്‍ 861 പഞ്ചായത്തുകളും സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. 87 ൽ 84 മുനിസിപ്പാലിറ്റികളും, 7 കോര്‍പറേഷനുകളിൽ ഒന്‍പതിടത്തും കമ്യൂണിറ്റി പദ്ധതിക്കായി സ്ഥലം കണ്ടെത്തിയതായി ദേശാഭിമാനി പ്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഉടന്‍ തന്നെ ഇവിടങ്ങളിൽ ഭക്ഷണവിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.
Content highlight: 43 community kitchen open in Kerala,