
മലപ്പുറം :സംസ്ഥാനത്ത് കോഴിത്തീറ്റയുടെ ദൗര്‍ലഭ്യം മൂലം ഫാമുകളില്‍ വളരുന്ന ബ്രോയിലര്‍ കോഴികള്‍ പരസ്പരം കൊത്തി ചാവുന്നു .ഇന്ത്യയില്‍ കര്‍ഫ്യു നിലവില്‍ വന്നതിനാലും സംസ്ഥാനങ്ങള്‍ ചെക്ക് പോസ്റ്റ് അടച്ചത് മൂലവും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം മൂലം കോഴിത്തീറ്റ ഉണ്ടാക്കുവാന്‍ പ്രയാസം അനുഭവപ്പെടുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന ലോഡുകള്‍ തടഞ്ഞു വെക്കുന്നതി നാല്‍ കേരളത്തില്‍ കോഴിത്തീറ്റക് പ്രയാസം അനുഭവപ്പെടുന്നു.
ഇതു മുഖേന കേരളത്തില്‍ വളരുന്ന കോഴികള്‍ക് തീറ്റ ഇല്ലാതെ വരുന്ന അവസ്ഥയാണ് കണ്ടുവരുന്നത് .ചില ഫാമുകളില്‍ കോഴിത്തീറ്റ കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് ദിവസം കഴിഞ്ഞു പരസ്പരം കൊത്തി ചാവുന്ന ഭയാനകമായ കാഴ്ചയാണ്
കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ടത്.
ഈ അവസരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെട്ട് ചെക്ക്‌പോസ്റ്റുകളില് കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ അതാത് ഫീഡ് കമ്പനികളിലേകോ ഫാമുകളിലേക്കോ അയക്കണമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാദറലി വറ്റല്ലൂര്‍ സംസ്ഥാന ട്രഷറര്‍ സൈദ് മണലായ ജില്ലാ പ്രസിഡന്റ് ആസാദ് കളരിക്കല സെക്രട്ടറി ഹൈദര്‍ ഉച്ചാരക്കടവ് ജോയിന്‍ സെക്രട്ടറി സനാഉള്ള ഉസാമ കീഴാറ്റൂര്‍ ട്രഷറര്‍ എന്‍ എ ഖാദര്‍, പാലക്കാട് ജില്ലാ ഭാരവാഹികളായ ഷാജഹാന്‍ റഫീഖ് . മുഹമ്മദാലി ഷറഫുദ്ദീന്‍ എന്നിവര്‍ അറിയിച്ചു
Content highlight: No poultry feed; Thousands of chickens will die