
പൊന്നാനി:കോവിഡ് -19 നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഒറ്റപ്പെട്ടു കിടക്കുന്നവരെ സഹായിക്കുന്നതിനതിനായി പൊന്നാനി മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നാളെത്തന്നെ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം ഒരുക്കുന്നതിന സ്പീക്കർ നിർദേശംനൽകി.
ഇതിലേക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും സിവിൽ സപ്ലൈസ് വകുപ്പിൽനിന്നും അനുവദിച്ച് കിട്ടുന്നതുവരെ ലഭ്യമാകുന്നതിന് സ്പീക്കർ സംവിധാനം ഒരുക്കിയിട്ടുണ്ട്.
പൊന്നാനി തഹസിൽദാർ പദ്ധതി ക്രമീകരിച്ചു നടപ്പിലാക്കും. ഓരോ പഞ്ചായത്തിലേക്കും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് എത്തിക്കാൻ അതാത് തദ്ദേശ അദ്ധ്യക്ഷൻമാർക്ക് നിർദ്ദേശം നൽകി.
Content highlight: open community kitchen in ponnani