
തിരുവനന്തപുരം: കേരളത്തിൽ ബിവറേജസ് അടക്കം അടച്ചതിനുപിന്നാലെ യുവാവ് ജീവനൊടുക്കി. തൃശ്ശൂരിലെ തൂവാനൂർ സ്വദേശിയായ കുളങ്ങര വീട്ടിൽ സനോജാണ് മരിച്ചത്. രണ്ട് ദിവസമായി മദ്യം കിട്ടാത്തതിനെ തുടർന്ന് ഇയാള് കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാന് വീട്ടുകാർ പറഞ്ഞത്.
കഴിഞ്ഞ ദിവസം വരെ ബെവ്കോ ബാറുകളും ഔട്‌ലെറ്റുകളും അടക്കം തുറന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലെ എല്ലാ മദ്യശാലകളും പൂട്ടിയിരുന്നു. സംസ്ഥാനത്ത് 4 ദിവസമായി മദ്യശാലകൾ അടഞ്ഞു തന്നെ കിടക്കുകയാണ്.
Content highlight: young man suicide in thrissur, alcoholic addicted