
തിരുവനന്തപുരം: കോവിഡ് കേരളത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധം ശക്തമാക്കാന്‍ യുവജനകമ്മീഷന്‍ നേരിട്ട് സജ്ജമാക്കുന്ന സന്നദ്ധസേനയിലേക്ക് യുവാക്കളുടെ പ്രവാഹം. യുവജനകമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലേക്ക് ഒറ്റദിവസം കൊണ്ടുതന്നെ അയ്യായിരത്തിലധികം യുവജനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.
1465 പേരാണ് കൂട്ടിരിപ്പുകാരാകാന്‍ സമ്മതം അറിയിച്ചത്. 3000 അതികം യുവാക്കൾ മറ്റു സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും തയ്യാറാണെന്ന് കമ്മീഷൻ അറിയിച്ചു. മലയാള ചലച്ചിത്ര നടൻമാരായ ടൊവീനോ, മേജര്‍ രവി, സണ്ണി വെയ്ന്‍, അരുണ്‍ ഗോപി, പുര്‍ണിമ ഇന്ദ്രജിത്, തുടങ്ങിയവരും കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരുടേയും പട്ടിക, കമീഷന്റെ ചെയര്‍പേഴ്‌സണായ ചിന്തജെറോം മന്ത്രി ജയരാജനു കൈമാറിയിട്ടുണ്ട്. തനിക്ക് ലഭിച്ച പട്ടിക ആരോഗ്യ വകുപ്പിനും, തദ്ദേശസ്വയംഭരണ വകുപ്പിനും കൈമാറുമെന്ന് ജയരാജന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ യുവജനങ്ങള സന്നദ്ധപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവജനക്കമ്മീഷൻ സന്നദ്ധരായവരെ വെബ്‌സൈറ്റിലൂടെ ക്ഷണിച്ചത്.
ഇവിടെ ക്ലിക്ക് ചെയ്ത് യൂത്ത് ഡിഫന്‍സ് ഫോഴ്‌സിൽ രജിസ്‌ട്രേഷൻ ചെയ്യാം https://forms.gle/Q6jWkHLHL4CRjWfb8
ഈ ഫൊൺ നമ്പറിൽ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപെടാം 8086987262, 92885 59285, 9061304080.
Content highlight: Coronavirus, Youth defense force registered 1000 people in today