
കൊല്ലം: ക്വാറന്റൈന്‍ കഴിയാതെ സംസ്ഥാനത്ത് നിന്ന് മുങ്ങിയ കൊല്ലം സബ്കലക്ടര്‍ക്കെതിരെ കേരള പൊലീസ് കേസെടുത്തു. കൊല്ലം വെസ്റ്റ് പൊലീസാണ് അനുപംമിശ്രക്കെതിരെയാണ് കേസെടുത്തത് ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. പോലീസ് കേസിന് പുറെ വകുപ്പ്തല നടപടിക്കും കലക്ടര്‍ അബ്ദുള്‍നാസര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മലേഷ്യ സിംഗപ്പൂർ യാത്ര കഴിഞ്ഞെത്തിയ അനുപം മിശ്ര. കറാ 18നാണ് സര്‍വീസില്‍ തിരികെയെത്തി പ്രവേശിച്ചത്. ഇദ്ദേഹത്തോട് കലക്ടറാണ് ക്വാറന്റൈനില്‍ കഴിയാന നിര്‍ദേശിച്ചത്. ക്വാര്‍ട്ടേഴ്സിന് പുറത്ത് രണ്ടുദിവസമായി കാണാത്തതിനാൽ പരിസരവാസികൾ കലക്ടറെ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തകർ സ്ഥലത്തെത്തിയപ്പോള്‍ വീടുപൂട്ടിയ നിലയിലായിരുന്നു.
പിന്നീട് കലക്ടറെ ഫോണില്‍ ബന്ധപ്പെട്ട മിശ്ര. തനിക്ക് ഭാഷവശമില്ലാത്തതിനാൽ ഒറ്റപ്പെട്ടതായും. ബംഗളൂരുവിലുള്ള ബന്ധുവീട്ടിലേക്ക് മടങ്ങുന്നതായും വ്യക്തമാക്കി. പിന്നീട് ഇദ്ദേഹം കാണ്‍പൂരിലേക്ക് മടങ്ങിയതായി മറുപടിലഭിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് അനുപം മിശ്രയ്ക്കെതിരെ നിയമ ലംഘനത്തിന് റിപ്പോര്‍ട്ട് നല്‍കുകയാണുണ്ടായത്. ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ ഗണ്‍മാൻ എന്നിവർ ക്വാറന്റൈന് ആണ്.
Content highlight: Violated the Quarantine; A case has been registered against the Sub-Collector of Kollam