
തിരുവനന്തപുരം: കോവിഡ് നിയന്ത്രണം കാരണം സംസ്ഥാനത്തെ തെരുവുകൾ ആളില്ലാതായതോടെ തെരുവിൽ അലയുന്ന നായ്ക്കൾക്ക് ഭക്ഷണം ലഭിക്കാത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജിവിക്കാനുള്ള ഭക്ഷണം കൂടുതൽ ദിവസം ലഭിക്കാതെ വന്നാൽ അവർ അക്രമാസക്തരാകാൻ ഇടയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അങ്ങനെയുള്ളവയ്ക്ക് ഭക്ഷണമെത്തിക്കാനുള്ള സംവിധാനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ആലോചിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏപ്രിൽ 21 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചതോടെ ആളും ആരവുമില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ തെരുവുകൾ. തെരുവിൽ കഴിയുന്ന ആളുകൾക്ക് അടക്കം ഭക്ഷണം എത്തായ്ക്കാനുളള മുൻകരുതൽ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
Content highlight: pinarayi Vijayan press conference