
തിരുവനന്തപുരം: ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച യുഡിഎഫ് പ്രവർത്തകൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരേ സഞ്ചരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നാർ, ഷൊളായാർ, തൊടുപുഴ, കട്ടപ്പന, അടിമാലി , എറണാകുളംഃ പെരുമ്പാവൂർ. പാലക്കാട്ടേ ഷൊളയാർ, മൂന്നാർ, മൂവാറ്റുപുഴ എന്നിവടങ്ങളിലും ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കല് കോളേജ്, സ്കൂൾ നിയമസഭാമന്ദിരം പൊതുസ്ഥാപനങ്ങൾ സ്‌കൂളുകൾ അടക്കം ആളുകൾ കൂടുന്ന വലിയസ്ഥാപനങ്ങൾ ഇടുക്കി സ്വദേശിയായ ഇയാൾ സന്ദർശിച്ചിട്ടുണ്ട്.
ഇയാൾ അടുത്തിടപഴകിയ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കം ഉണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. എല്ലാവരും വളരെ ജാഗ്രതപാലിക്കേണ്ട ഇത്തരം സന്ദർഭത്തിൽ പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
4ാം മനിട്ട് മുതൽ കേൾക്കുക
Content highlight: idukki, 2th coronavirus case reported, pinarayi Vijayan press conference