
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പത്ത് കോടി നൽകും.
വെെകിട്ട് നടന്ന വാർത്ത സമ്മേളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഹ്വാനം ചെയ്തിരുന്നു.ഇതിന് പിന്നാലേയാണ് പത്ത് കോടി നൽകുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയെ നേരിട്ട് പത്തുകോടി രൂപ സംഭവാന നൽകാനുള്ള സന്നദ്ധത എംഎ യുസഫലി അറിയിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്തടക്കം യൂസഫലി കോടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകിയിരുന്നു.
കേരളത്തിൽ 21 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലുലുമാളിൽ അടക്കം 11 കോടിയുടെ വാടകയിളവ് ലുലു ഗ്രൂപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Content highlight: Chief Minister’s Relief Fund Ma Yusufali will pay Rs 10 crore