
തിരുവനന്തപുരം: കോവിഡ്. കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവ മേഖലകളും സ്തംഭിച്ചതോടെ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട പണം സ്വരൂപിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയും പോലെ സംഭവന നൽകാൻ ഇന്നലെ അഭ്യർഥിച്ചിരുന്നു. ഈ അഭ്യർത്ഥന മലയാള സിനിമാലോകം ഏറ്റെടുത്തിരിക്കുകയാണ്.
ദുരിതാശ്വാസനിധിയിലേക്ക് സംഭവന നൽകാനായി ചലഞ്ച് ആദ്യം തുടങ്ങിയത് സംഗീത സംവിധായകൻ ബിജിബാലാണ്. പിന്നാലെ ഇതേറ്റെടുത്ത് ആഷിഖ് അബുവും രംഗത്ത് എത്തി. രസീത് അടക്കം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച് ആഷിക് അബു. റിമയേയും ടോവിനോ, മഞ്‌ജു വാര്യർ, കുഞ്ചാക്കോ ബോബർ, പാർവ്വതി തിരുവോത്തും തുടങ്ങിയ താരങ്ങളേയും ചലഞ്ചീലേക്ക് സംഭാവന നൽകാൻ ക്ഷണിച്ചു. ഇരുവരെല്ലാവരും സംഭവന നൽകിയതായാണ് റിപ്പോർട്ട്.
ഇന്നലെ രാത്രി ലുലു ഗ്രൂപ്പ് മേധാവിയും വ്യവസായിയുമായ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി സംഭാവന നൽകുമെന്ന് അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ ലോകത്തിന്റെ പല ഭാഗത്തും നിന്നും കൂടുതൽ ആളുകൾ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേഅക്ക് ഈ ലിങ്ക് വഴി പണം നൽകാം
Content highlight: Malayalam cinema industry’s, donate cmdrf