
ശാസ്താംകോട്ട: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ശക്തമാക്കിയതോടെ. ആളും ആരവവുമില്ലാതായതോടെ പട്ടിണിയിലായ ശാസ്താം കോട്ടയിലെ വാനരന്മാർക്ക് ഭക്ഷണമൊരിക്കി ഡിവൈഎഫ്ഐ. നിയന്ത്രണങ്ങൾ മാറും വരെ എല്ലാ ദിവസവും ഭക്ഷണം നൽകുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.
കൊറോണ കാലത്ത് പട്ടിണിയിലായ ശാസ്താംകോട്ട കുരങ്ങന്മാർക്ക് ഡിവൈഎഫ്ഐ അന്നം ഒരുക്കുമെന്ന്
ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. മനുഷ്യർ മാത്രമല്ല ഈ ഭൂമിക്ക് അവകാശികൾ നിങ്ങൾ തനിച്ചാകില്ല. മിണ്ടാപ്രാണികൾക്ക് ഒപ്പവും ഞങ്ങളുണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡിവൈഎഫ്ഐ വ്യക്തമാക്കിയിരുന്നു.
ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തെരുവിൽ അലയുന്ന നായ്ക്കൾക്കും, കുരങ്ങുകൾക്കും ഭക്ഷണം നൽകണമെന്ന് വ്യക്തമാക്കിയത്. അവരുടെ വിശപ്പ് കാണതെ പോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content highlight: Monkeys food, daily arranged in dyfi