
തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് എറണാകുളത്ത് മരിച്ച വ്യക്തിയുടെ ആരോഗ്യ നില ഗുരുതരമായിരുന്നെന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ. ജീവന്‍ രക്ഷിക്കാനായി പരമാവധി ശ്രമിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. മൃതദേഹം സംസ്‌കരിക്കുക പ്രൊട്ടോക്കോള്‍ പ്രകാരമാണെന്നും. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ആദ്യ കോവിഡ് മരണമാണ് കൊച്ചിയില്‍ ഇന്ന് സംഭവിച്ചത്. ചുള്ളിക്കല്‍ സ്വദേശിയായ 69ക്കാരൻ അബ്ദുള്‍ യാക്കൂബാണ് ഇന്ന് രാവിലെ മരിച്ചത്. എട്ടുമണിയോടെയാണ് മരണം.
മാര്‍ച്ച് പതിനാറാംതിയതി ദുബായില്‍ നിന്നും വന്ന ഇയാളെ മാര്‍ച്ച് 22നാണ് ന്യൂമോണിയ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചത്. നേരത്തെ ബെെപ്പാസ് സര്‍ജറിക്കടക്കം വിധേയനായിരുന്ന ഇദ്ദേഹം. ഗുരുതരമായ ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിൽ ആയിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് 19 ബാധിച്ച് ചികിത്സയിലാണ്. ഇവരെ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്കെത്തിച്ച ടാക്സി ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. മരിച്ചയാളുടെ കുടുംബം താമസിച്ച ഫ്‌ളാറ്റിലുള്ളവരും ഇവർ വന്ന വിമാനത്തിലുണ്ടായിരുന്നവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. അതേസമയം കോവിഡ് ചികിത്സയിലുള്ള നാലോളം പേര്‍ പ്രായമായവരാണെന്നാണ് റിപ്പോർട്ട്.
Content highlight: Corona death: Relatives not handover the body