
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിന് സഹായ ഹസ്തവുമായി വ്യവസായി രവിപിള്ള. ആര്‍.പി ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹം 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇറ്റലി സ്‌പെയിൻ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ആർ.പി ഗ്രൂപ്പിനുകീഴിൽ ജോലിചെയ്യുന്ന ഒരു ലക്ഷ. വരുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. കഴിയുന്ന പോലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാരി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ. ഇതേ തുടര്‍ന്നാണ് അദ്ദേഹം 5 കോടി നൽകിയത്. ഇന്നലെ രാത്രി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.
തെലുങ്ക് നടൻ അല്ലു അർജുൻ. മലയാള സിനിമയിലെ പ്രമുഖ നടൻമാർ അടക്കം മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകിയിട്ടുണ്ട്.
Content highlight: Covid resistance, ravi pillai 5 crore to be given to Chief Minister’s Relief Fund