
ചങ്ങരംകുളം: കൊറോണയുടെ സമൂഹ വ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ പ്രദേശത്തെ വീടുകളില്‍ ആരും പട്ടിണി കിടക്കരുതെന്ന സന്ദേശവുമായി ചങ്ങരംകുളത്തെ ജനകീയ പോലീസും രംഗത്ത്.അര്‍ഹരായ ആളുകളെ കണ്ടെത്തി അവരുടെ വീടുകളില്‍ നേരിട്ടെത്തിയാണ് ചങ്ങരംകുളം പോലീസ് ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നത്.ഏകദേശം 60 കുടുംബങ്ങള്‍ക്കായി 700 രൂപയോളം വില
വരുന്ന കിറ്റുകളാണ് ചങ്ങരംകുളം പോലീസ് വീടുകളില്‍ എത്തിക്കുന്നത്.എടപ്പാളിലെ പ്രവാസി വ്യവസായി കൂടിയായ സിമില്‍ മോഹന്‍ദാസാണ് പദ്ധതിക്ക് സാമ്പത്തികമായി സഹായം നല്‍കിയത്.വരും ദിവസങ്ങളിലും സുമനസുകളുടെ സഹായത്താല്‍ ഇത്തരം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു.
സമൂഹത്തെ ബാധിക്കുന്ന എന്ത് പ്രശ്നത്തിലും പോലീസ് ജനങ്ങള്ക്കപ്പമാണെന്നും ഏത് വിശമഘട്ടത്തിലും ആര്‍ക്കും പോലീസിന്റെ സഹായം തേടാവുന്നതാണെന്നും സിഐ പറഞ്ഞു.സിഐ ബഷീര്‍ ചിറക്കല്‍,എസ്ഐ ടിഡി മനോജ്കുമാര്‍ കെഎന്‍ ഹരിഹരസൂനു തുടങ്ങിയവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി
Content highlight: Changaramkulam police with food resources at home